04:10am 08 November 2026
NEWS
മജിസ്‌ട്രേറ്റ്‌ കോടതിയുടെ അധികാര പരിധി: ചങ്ങനാശേരിയിൽ ഇന്നുമുതൽ അഭിഭാഷകരുടെ അനിശ്ചിതകാല സത്യാ​ഗ്രഹം

24/03/2025  08:00 AM IST
nila
മജിസ്‌ട്രേറ്റ്‌ കോടതിയുടെ അധികാര പരിധി: ചങ്ങനാശേരിയിൽ ഇന്നുമുതൽ അഭിഭാഷകരുടെ അനിശ്ചിതകാല സത്യാ​ഗ്രഹം

ചങ്ങനാശേരി മജിസ്‌ട്രേറ്റ്‌ കോടതിയുടെ അധികാര പരിധി പുനർനിർണയിച്ചതിൽ അഭിഭാഷകരുടെ പ്രതിഷേധം ശക്തമാകുന്നു. ഇന്നു മുതൽ അനിശ്ചിതകാല സത്യാ​ഗ്രഹ സമരം ആരംഭിക്കുമെന്നാണ് ബാർ അസോസിയേഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. ചങ്ങനാശേരി മജിസ്‌ട്രേറ്റ്‌ കോടതിയുടെ അധികാര പരിധി പുനർനിർണയിച്ചത് അശാസ്ത്രീയമായാണ് എന്നാണ് അഭിഭാഷകരുടെ നിലപാട്. കറുകച്ചാൽ പൊലീസ്‌ സ്‌റ്റേഷൻ മാറ്റി കാഞ്ഞിരപ്പള്ളി കോടതിയുടെ അധികാരപരിധിയിൽ ഉൾപ്പെടുത്തിയതാണ് അഭിഭാഷക പ്രതിഷേധത്തിന് കാരണമായത്.  

ചങ്ങനാശേരി ബാർ അസോസിയേഷൻറെ നേതൃത്വത്തിലാണ് സമരം.സമരപരിപാടികളുടെ ഭാഗമായി അഭിഭാഷകരും അഭിഭാഷക ക്ലർക്കുമാരും കോടതി നടപടികളിൽ നിന്നും വിട്ടുനിന്നു പ്രതിഷേധിച്ചിരുന്നു. കറുകച്ചാൽ പൊലീസ്‌ സ്‌റ്റേഷൻ കാഞ്ഞിരപ്പള്ളി കോടതിയുടെ അധികാരപരിധിയിൽ ഉൾപ്പെടുത്തിയ നടപടികളിൽ കറുകച്ചാൽ, നെടുങ്കുന്നം, കങ്ങഴ പഞ്ചായത്തുകൾ അഭിഭാഷക പ്രതിഷേധത്തിനു പിന്തുണനൽകുവാനും തീരുമാനിച്ചിട്ടുണ്ട്‌.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img